നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദനും വിവാഹിതരായി. ചൊവ്വര പള്ളിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
2/ 5
നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ സത്കാരം. മെയ് എട്ടിന് പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും.
3/ 5
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. ബിഗ്ബോസിൽ വെച്ച് തന്നെ ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നു
4/ 5
എന്നാൽ ഷോയുടെ ഭാഗമായിരുന്നു പ്രണയം എന്നായിരുന്നു പ്രേക്ഷകർ ആദ്യം കരുതിയിരുന്നത്. കഴിഞ്ഞ വർഷം ഇരുവരും ഒന്നിച്ചുള്ള ഒരു മ്യൂസിക്കൽ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇരുവരുടെയും പ്രണയം സത്യമാണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
5/ 5
ഇതിനു പിന്നാലെ ജനുവരിയിൽ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ബിഗ്ബോസ് ഷോയ്ക്കിടെയും അതിനു ശേഷവും ആരാധകർ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇവരുടേത്, പേളിഷ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.