ഇസ്ലാം മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതെന്തിന്? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി നടി പ്രിയാമണി
പ്രിയാമണി നൽകിയ മാസ് മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
News18 Malayalam | December 4, 2020, 1:15 PM IST
1/ 5
ഇസ്ലാം മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചത് എന്തിനാണെന്ന ആരാധകന്റെ ചോദ്യത്തിന് നടി പ്രിയാമണി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
2/ 5
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു ഒരാള്‍ ഭാർത്താവിന്റെ മതം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രിയാമണി നൽകിയ മാസ് മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
3/ 5
'രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതല്‍ ഞാൻ നിങ്ങളുടെ ഫാനാണ്. പക്ഷേ എന്തിനാണ് ഇസ്ലാം മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത്'- ഇതായിരുന്നു ആരാധകന്റെ ചോദ്യം.
4/ 5
എന്നാൽ താന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെ ആണെന്നായിരുന്നു പ്രിയാമണിയുടെ മറുപടി. ഇത്തരം ചോദ്യം ഉന്നയിക്കുന്നവർക്ക് മറുപടി ആവശ്യമാണെന്നും മറുപടി നൽകിയ താരത്തെ അഭിന്ദിക്കുന്നതായി നിരവധി പേർ കുറിച്ചു.