ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയെ മനോഹരമാക്കി നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ നടന്ന ഗ്രാമി അവാർഡിൽ പ്രിയങ്ക ചോപ്ര ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പങ്കെടുത്തത്. ഭർത്താവ് നിക്ക് ജോനാസിനൊപ്പം അവാർഡ് ഗാലയിൽ എത്തിയ പ്രിയങ്ക ചോപ്രയിലായിരുന്നു എല്ലാ കണ്ണുകളും. റെഡ് കാർപറ്റ് ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബ് ബ്രയന്റിന് നടി പ്രിയങ്ക ചോപ്ര ആദരാഞ്ജലി അർപ്പിച്ചത് പ്രത്യേക രീതിയിലാണ്. ചൂണ്ടുവിരലിൽ ബ്രയന്റിന്റെ ജേഴ്സി നമ്പറായ 24 എന്നെഴുതിയതിന്റെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു.