സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടി റീമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട്. കച്ചയും മുണ്ടും അണിഞ്ഞ് തനി നാടന്‍ വേഷത്തിലാണ് റീമയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
2/ 7
ചങ്ങാടത്തിലും ആല്‍ത്തറയിലും ഇരിക്കുന്ന ചിത്രങ്ങള്‍ 'മോഹം' എന്ന ക്യാപ്ഷനോടൊയാണ് റീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
3/ 7
സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.
4/ 7
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റീമാ മികച്ച നര്‍ത്തകിയും മോഡലുമാണ്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും റീമ നടത്തുന്നുണ്ട്.
5/ 7
പ്രമുഖ ഫൊട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
6/ 7
മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് റിമയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം.
7/ 7
ചിത്രത്തിലെ അനുരാഗ മധുചഷകം എന്ന ഗാനത്തിന്റെ വീഡിയോ അടുത്തിടെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.