കൊച്ചി: ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പൻ. എറണാകുളം ചക്കരപ്പറമ്പിലാണ് താരത്തിന് വോട്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നാണ് താരം പറയുന്നത്. എന്തായാലും ആദ്യവോട്ട് രേഖപ്പെടുത്താൻ പോകുന്നതിന്റെ ത്രില്ലിലാണ് സാനിയ.
2/ 6
വോട്ട് ചെയ്ത് വിരലിൽ മഷി പുരട്ടി അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇനി തനിക്കും അങ്ങനെ ചെയ്യാമല്ലോ എന്ന സന്തോഷത്തിലാണ് സാനിയ ഇപ്പോൾ. അടുത്തിടെയാണ് 18 വയസ് തികഞ്ഞത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികളൊക്കെ 18 കഴിഞ്ഞ ഉടൻ ചെയ്തിരുന്നു.
3/ 6
ഇനി വീട്ടിൽ പോയി ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കണം. പിന്നെ പോയി വോട്ട് ചെയ്യണം. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് താരം കന്നി വോട്ടിന്റെ ആകാംക്ഷ പങ്കുവച്ചത്.
4/ 6
ആർക്ക് വോട്ട് ചെയ്യും എന്ന് ചോദിച്ചാൽ, അതേകുറിച്ചൊന്നും തനിക്കറിയില്ല, വീട്ടുകാർ എന്തുപറയുന്നോ അവർക്ക് വോട്ടു ചെയ്യും എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
5/ 6
വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി. ഇതിൽ തന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണെന്ന് സാനിയ പറയുന്നു. ബിയാട്രിസ് എന്നാണ് സാനിയ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.
6/ 6
നായകനായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ തമാശകളുമായി സെറ്റ് അടിപൊളിയാണെന്ന് സാനിയ പറയുന്നു. സിനിമയെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും എന്തായാലും കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നും സാനിയ വ്യക്തമാക്കി.