തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കണ്ണീരോടെയാണ് പല സഹപ്രവർത്തകരും വിടപറഞ്ഞത്. സുബിയുടെ മൃതദേഹം കണ്ട തസ്നി ഖാൻ പൊട്ടിക്കരയുകയായിരുന്നു. അജു വർഗീസ്, പിഷാരടി, പേളി മാണി, അൻസിബ, ബീന ആന്റണി തുടങ്ങിയ നിരവധി താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.