തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി മണിരത്നം. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സുഹാസിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഉലകനായകൻ കമൽഹാസനൊപ്പമുള്ള ചിത്രങ്ങളാണ് സുഹാസിനി പങ്കുവെച്ചിരിക്കുന്നത്. സുഹാസിനിയുടെ പിതാവ് ചാരുഹാസന്റെ സഹോദരനാണ് കമൽ. (Image- Suhasini Maniratnam)
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് തെലുങ്കിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. (Image- Suhasini Maniratnam)
സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്.1988-ൽ ആയിരുന്നു ഇവരുടെ വിവാഹം. ഏക മകൻ നന്ദൻ. കൂടെവിടെ 1983, ആദാമിന്റെ വാരിയെല്ല് 1983, എന്റെ ഉപാസന 1984, തത്തമ്മേ പൂച്ച പൂച്ച 1984, ഉണ്ണി വന്ന ദിവസം 1984, ആരോരുമറിയാതെ 1984, അക്ഷരങ്ങൾ 1984, കഥ ഇതു വരെ 1985, മാമലകൾക്കപ്പുറത്ത് 1985, രാക്കുയിലിൻ രാഗസദസിൽ 1986, പ്രണാമം 1986, എഴുതാപ്പുറങ്ങൾ 1987, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ 1987, ഊഹക്കച്ചവടം 1988, ഒരു സായാഹ്നത്തിന്റെ സ്വപ്നം 1989, സമൂഹം 1993, ഭാരതീയം 1997, വാനപ്രസ്ഥം 1999, വർണചിറകുകൾ 1999, തീർത്ഥാടനം 2001 എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.
നമ്മൾ 2002, നമ്മൾ തമ്മിൽ 2004, വെക്കേഷൻ 2005, വിലാപങ്ങൾക്കപ്പുറം 2008, മകന്റെ അച്ഛൻ 2009, കളിമണ്ണ് 2013, സാൾട്ട് മാംഗോ ട്രീ 2015, റോക്ക് സ്റ്റാർ 2015, ലൗ 24 x 7 2015, സോളോ 2017, കിണർ 2018, അഭിയുടെ കഥ അനുവിന്റെയും 2018 എന്നീ സിനിമകളിലും അഭിനയിച്ചു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മലയാളത്തിൽ സുഹാസിനി അഭിനയിച്ച് പുറത്തിറങ്ങാനുള്ള ചിത്രം.