ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പുതിയ മാനദണ്ഡങ്ങൾ തീർക്കാൻ സംവിധായകൻ രാജമൗലിക്ക് (S.S. Rajamouli) സാധ്യമാണ്. 'ബാഹുബലി: ദി ബിഗിനിംഗ്', 'ബാഹുബലി: ദി കൺക്ലൂഷൻ' (Baahubali franchise) എന്നീ ചിത്രങ്ങളിലൂടെ സംവിധായകൻ ചരിത്രം തിരുത്തിയെഴുതി. വമ്പൻ ബജറ്റിൽ നിർമ്മിച്ച ചിത്രങ്ങൾ മാത്രമല്ല, അവയുടെ കളക്ഷനും ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. വരാനിരിക്കുന്ന ചിത്രമായ RRR: Rise, Roar, Revoltലൂടെ രാജമൗലി തന്റെ തന്നെ റെക്കോർഡ് മറികടക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ
സിനിമയുടെ ബജറ്റിന്റെ കാര്യത്തിൽ ചിത്രം ഇപ്പോൾത്തന്നെ ബാഹുബലിയെ മറികടന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ആന്ധ്രാപ്രദേശ് മന്ത്രി പെർണി നാനി പ്രസ്താവനയിൽ ഈ വിവരം വെളിപ്പെടുത്തി. ആർആർആർ (RRR) നിർമ്മാതാക്കളിൽ നിന്ന് തങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു (തുടർന്ന് വായിക്കുക)