വാഷിംഗ്ടൺ: അശ്ലീല സിനിമകളിലെ സൂപ്പർ താരം റോൺ ജെറമിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. 15കാരി ഉൾപ്പെടെ 13 സ്ത്രീകൾ കൂടി ജെറമിക്കെതിരെ പരാതി നൽകിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
2/ 8
നിലവിൽ 2014 മുതൽ 2019 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ നിലവിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ജെറമി. 25, 30 വയസ് പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും 33, 46 വയസ് പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്.
3/ 8
നാല് ദശകങ്ങളിലായി 17,00 ഓളം അശ്ലീല ചിത്രങ്ങളിൽ റോൺ ജെറമി അഭിനയിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെടുകയാണെങ്കിൽ 250 വർഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോപണങ്ങൾ ജെറമി നിഷേധിച്ചിട്ടുണ്ട്.
4/ 8
ജൂൺ 30-ന് കേസിന്റെ വിചാരണയ്ക്കിടെ റോൺ ജെറമിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ റോണിയുടെ അടുത്തേക്ക് പോവുകയായിരുന്നുവെന്നാണ് അഭിഭാഷകൻ വാദിച്ചത്.
5/ 8
13 സ്ത്രീകളുടെ പരാതിയിൽ 20-ഓളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരേ ആരോപിക്കപ്പെടുന്നതെന്ന് ലോസ് ആഞ്ജലസ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
6/ 8
15 വയസുകാരി മുതൽ 54 വയസുകാരി വരെ പരാതിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. 2020-ലെ പുതുവത്സര ദിനത്തിൽ ഹോളിവുഡിന് പുറത്തുവെച്ച് നടന്ന ലൈംഗികാതിക്രമമാണ് ജെറമിക്കെതിരായ ഏറ്റവും പുതിയ പരാതി.
7/ 8
ജെറമി മോശമായ രീതിയിൽ സ്പർശിച്ചെന്നും ഉപദ്രവിച്ചെന്നും നിരവധി സ്ത്രീകൾ ആരോപിച്ചതായി റോളിംഗ് സ്റ്റോൺ മാഗസീൻ 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഒരിക്കലും ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് ജെറോമി പറഞ്ഞത്.
8/ 8
ഏറ്റവും കൂടുതൽ അശ്ലീല സിനിമകളിൽ അഭിനയിച്ച താരമെന്ന ഗിന്നസ് റെക്കോഡ് ജെറമി നേടിയിട്ടുണ്ട്. 2001-ൽ പോൺസ്റ്റാർ- ദി ലെജന്റ് ഓഫ് റോൺ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. കമ്പ്യൂട്ടർ ഗെയിമുകളിലെ കഥാപാത്രമായും ജെറമി പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.