വധഭീഷണി ലഭിച്ചതിനു പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷ നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ (Salman Khan). മുംബൈ പൊലീസ് കമ്മീഷണറെ ഈ ആവശ്യമുന്നയിച്ച് താര നേരിട്ട് കണ്ടതായാണ് റിപ്പോർട്ടുകൾ.
2/ 6
വ്യക്തിപരമായ സംരക്ഷണത്തിനായാണ് ലൈസൻസിന് അപേക്ഷിച്ചിരിക്കുന്നത്. ഇന്നാണ് താരം കമ്മീഷണറെ കണ്ട് ലൈസൻസിന് അപേക്ഷിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
3/ 6
കഴിഞ്ഞ മാസമാണ് സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി മുഴക്കി കത്ത് വന്നത്. ഗായകൻ മൂസെ വാലയെ പോലെ സൽമാൻ ഖാനേയും കൊല്ലുമെന്നായിരുന്നു കത്തിലെ ഭീഷണി.
4/ 6
ജൂൺ അഞ്ചിനാണ് മുംബൈ ബാന്ദ്രയിലെ ബസ്റ്റാന്റിനുള്ളിൽ പ്രഭാത സവാരിക്ക് എത്തിയ സലിം ഖാന് അജ്ഞാതൻ കത്ത് നൽകിയത്. വധഭീഷണി ലഭിച്ചതിനു പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പൊലീസ് വർധിപ്പിച്ചിരുന്നു.
5/ 6
വധഭീഷണിയെ കുറിച്ച് മുംബൈ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പൊതുജന ശ്രദ്ധ ലഭിക്കാനാണ് വധഭീഷണി മുഴക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
6/ 6
മൂസെ വാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിൽപെട്ടവരാണ് സൽമാൻ ഖാനും വധഭീഷണി മുഴക്കിയത് എന്നാണ് കരുതുന്നത്.