താരകുടുംബങ്ങൾക്കും താരങ്ങളുടെ മക്കൾക്കും ചുറ്റും പറക്കുന്ന ബോളിവുഡിൽ നിന്നും മറ്റൊരു താര കുടുബ ചിത്രംകൂടി വരുന്നു. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ മകളും സംവിധായകയുമായ സോയ അക്തറാണ് താരങ്ങളുടെ മക്കളെ അണി നിരത്തി പുതിയ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2/ 11
ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളാണ് ഒരു സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഷാരൂഖ് ഖാന്റെ മകൽ സുഹാന ഖാനെ കേന്ദ്ര കഥാപാത്രമാക്കി സോയ വെബ് ഫിലിം ഒരുക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.
3/ 11
പുതിയ വാർത്തകൾ അനുസരിച്ച്, സുഹാനയ്ക്കൊപ്പം മറ്റു ചില സ്റ്റാർ കിഡ്സ് കൂടി ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
4/ 11
അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ, ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, സെയ്ഫ് അലിഖാന്റേയും അമൃത സിംഗിന്റേയും മകൻ ഇബ്രാഹിം എന്നിവരാണ് സുഹാന ഖാനൊപ്പം ചിത്രത്തിലുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. (ഖുഷി കപൂർ)
5/ 11
നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിലായിരിക്കും താരങ്ങളുടെ മക്കൾ ഒന്നിച്ചെത്തുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡ് താരങ്ങളുടെ മക്കൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാകും സിനിമ ശ്രദ്ധിക്കപ്പെടുക.( അമൃത സിംഗും മക്കളായ സാറ അലി ഖാനും ഇബ്രാഹിമും, Image: Instagram)
6/ 11
ലോക പ്രശസ്തമായ ആർച്ചീ കോമിക്സിന്റെ ദൃശ്യാവതരണമായിരിക്കും ചിത്രമെന്നാണ് സൂചന. ന്യൂയോർക്കിലെ മമറൊണെക്ക് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ കോമിക്ക് പ്രസിദ്ധീകരണമാണ് ആർച്ചീ കോമിക്സ്.(Image: Instagram)
7/ 11
ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൌമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്.
8/ 11
താരങ്ങളുടെ മക്കൾ ഇതിൽ ഏതൊക്കെ കഥാപാത്രങ്ങളായിട്ടായിരിക്കും എത്തുക എന്ന് വ്യക്തമല്ല. എങ്കിലും, ബെറ്റി, വെറോണിക്ക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക സുഹാനയും ഖുഷിയുമായിരിക്കുമെന്നാണ് കരുതുന്നത്.
9/ 11
ന്യൂയോർക്കിൽ സിനിമയെ കുറിച്ച് പഠിക്കുകയാണ് ഷാരൂഖിന്റെ മകൾ സുഹാന. അമിതാഭ് ബച്ചന്റെ മകളുടെ മകനായ അഗസ്ത്യയും സിനിമയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
10/ 11
മൂത്തമകൾ ജാൻവി കപൂറിന് പിന്നാലെ ഇളയ മകൾ ഖുഷിയും അഭിനയരംഗത്തേക്ക് ഉടൻ കടക്കുമെന്ന് ബോണി കപൂർ അടുത്തിടെ വ്യക്താക്കിയിരുന്നു. ഇബ്രാഹിമിന്റെ സഹോദരി സാറ അലി ഖാനും ബോളിവുഡിലെ മുൻനിര യുവ നടിയാണ്.
11/ 11
ചിത്രത്തിന്റെ തിരക്കഥ സോയ അക്തർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും.