സ്വന്തം സ്കൂൾ കാലം ഓർക്കുന്നവരും ആ ഓർമ്മചിത്രങ്ങൾ സൂക്ഷിക്കുന്നവരുമായി പലരുമുണ്ടാവും. എന്നാൽ അമ്മയുടെ സ്കൂൾ കാലവും, തങ്ങളുടെ സ്കൂൾ കാലവും ഒന്നിച്ച് അയവിറക്കി ഓർമ്മകൾ പങ്കിടുന്നവരെ കണ്ടിട്ടുണ്ടോ? ഈ ചിത്രം 1983 ലേതാണ്. ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിക്ക് അന്ന് പ്രായം 12 വയസ്സ്. ഇനി മകളുടെ ചിത്രം കൂടി നോക്കുക
ഈ ചിത്രം 2012 ലേതാണ്. ഇതിൽ മകൾക്കു പ്രായം 16 വയസ്സ്. മറ്റൊരു കാലഘട്ടം ആണെങ്കിലും അമ്മയും മകളും അവതരിപ്പിച്ച പരിപാടിക്കും വേദിക്കും ഏതാണ്ട് ഒരേ ഛായയുണ്ട്. അവരുടെ മുഖങ്ങൾ തമ്മിലും. അഹാന കൃഷ്ണയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. മാത്രവുമല്ല, ഇതേ മുഖമുള്ള മൂന്നു പേർ ഇതിനോടകം വെള്ളിത്തിരയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)