അഹാനയുടെ കുഞ്ഞനുജത്തിയാണ് ഹൻസിക. മൂന്ന് അനുജത്തിമാരുണ്ടെങ്കിലും ഏറ്റവും വാത്സല്യം നാലാമത്തെയാളായ ഹൻസിക എന്ന ഹൻസുവിനോടാണ്. തന്റെ ഒൻപതാം വയസ്സിൽ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർ കളിയാക്കില്ലേ എന്ന് കരുതിയെങ്കിലും, അവൾ ഇല്ലാതിരുന്നെങ്കിൽ ജീവിതം എത്ര വിരസമായിരുന്നേനെ എന്നോർക്കുകയാണ് അഹാന
ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഹൻസിക. ഈ ചിത്രം ഇന്ന് പോസ്റ്റ് ചെയ്യാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഹൻസികയുടെ പിറന്നാൾ പോലുമല്ല എന്നും അഹാന. രസമതല്ല, ഈ ചിത്രം ഒറ്റനോട്ടത്തിൽ നോക്കുന്നവർ രണ്ടുപേരെ മാത്രമേ കാണുന്നുള്ളൂവെങ്കിൽ ചിത്രത്തിൽ ഒരാൾ കൂടിയുണ്ട്. അതാരെന്നും അഹാന തന്നെ പറഞ്ഞു (തുടർന്ന് വായിക്കുക)