തന്റെ ആദ്യ സംവിധാനം സംരംഭം യൂട്യൂബിൽ സൂപ്പർ ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ (Ahaana Krishna) ഇപ്പോൾ. മാത്രവുമല്ല, 'തോന്നൽ' (Thonnal) എന്ന മ്യൂസിക് വീഡിയോയിൽ അഹാന അവതരിപ്പിച്ച 'തോന്നൽ കേക്ക്' പാട്ടിനേക്കാൾ ഹിറ്റ് ആയെന്നു പറയാം. തോന്നൽ യൂട്യൂബിൽ 41 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞിരിക്കുന്നു
'ഏറെ ഏറെ തോന്നല്‍, തോന്നി നാവിൻ തുമ്പില്‍' സ്ട്രോബെറി രുചി ചോക്ലേറ്റിൽ പൊതിഞ്ഞ മാധുര്യമാണ് ഈ ഗാനത്തിന്. ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം. ഹാനിയ നഫീസയാണ് ഗാനം ആലപിച്ചിട്ടുള്ളത്. സിനിമാലോകത്ത് നിന്നും ഒട്ടേറെപ്പേർ അഹാനയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. എന്നാലിപ്പോൾ അഹാനയെ അമ്പരപ്പിച്ചത് മറ്റാരുമല്ല, ഒരു സൊമാറ്റോ ഡെലിവറി ബോയ് ആണ് (തുടർന്ന് വായിക്കുക)
[caption id="attachment_421425" align="alignnone" width="1200"] 'ഞാൻ സ്റ്റീവ് ലോപസ്' എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച അഹാന, ഇതുവരെയായി അഞ്ച് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ആയിരുന്നു അഹാനയുടെ രണ്ടാമത്തെ ചിത്രം. ഇതുകഴിഞ്ഞ് ലൂക്ക എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ നായികയായി
'പതിനെട്ടാം പടി'യിൽ പൃഥ്വിരാജിന്റെ അധ്യാപികയായി അഹാന തന്റെ പ്രായത്തിൽക്കവിഞ്ഞ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രം 'പിടികിട്ടാപ്പുള്ളി'യിൽ സണ്ണി വെയ്നിന്റെ നായികാവേഷമാണ് അഹാന കൈകാര്യം ചെയ്തത്. ഇനി ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി' എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിലെ നായകൻ