വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാണ്
Ahaana Krishna voices her opinion on continuing acting after getting married | വിവാഹം കഴിഞ്ഞാലുള്ള കരിയറിനെപ്പറ്റിയും പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ പറ്റിയും അഹാന
തന്റെ അഭിപ്രായങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും തുറന്നു പറയുന്ന കൂട്ടത്തിലാണ് നടി അഹാന കൃഷ്ണ. പലപ്പോഴും അഹാനയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ അതിനു വേദിയാവാറുണ്ട്. ചില നേരങ്ങളിൽ വിവാദവും വിട്ടൊഴിയാതെ ഒപ്പം കൂടി
2/ 7
നിലവിൽ കൊച്ചിയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിലാണ് അഹാന. അതുകൊണ്ടു തന്നെ വീട്ടിലെ മേളതാളങ്ങളിൽ അഹാന ഇപ്പോൾ ഭാഗമാവാറില്ല. ഇതിനിടയിൽ വീണുകിട്ടിയ നേരം ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ കൂടിയതാണ് അഹാന. ഒരാൾക്ക് അഹാന വിവാഹം കഴിഞ്ഞാലും അഭിനയിക്കുമോ എന്നറിയണം
3/ 7
അതുമാത്രമല്ല, കുറെയേറെ ചോദ്യങ്ങൾക്കും അഹാന മറുപടി നൽകി. മറ്റൊരു ചോദ്യം അഹാന തിരഞ്ഞെടുക്കാൻ സാധ്യതയുള്ള പങ്കാളിയുടെ ഗുണഗണങ്ങളെ കുറിച്ചാണ്. അഹാനയുടെ മറുപടി എന്തെന്ന് കേട്ടോളൂ
4/ 7
വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? അഹാന പറയുന്നു. "വിവാഹം കഴിഞ്ഞാലും വീട്ടിൽ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ്. ഞാൻ അത് ചെയ്യും."
5/ 7
എങ്കിൽ പങ്കാളി എങ്ങനെയുള്ള ആളാവണം? "വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാർത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാൻ കഴിയുന്ന ആളും ആവണം" അഹാന പറഞ്ഞു
6/ 7
ഏതാനും നാളുകൾ മുൻപ് അഹാനയും അച്ഛൻ കൃഷ്ണകുമാറും ഒരു മാട്രിമോണി പരസ്യത്തിൽ ഒന്നിച്ച് വേഷമിട്ടിരുന്നു
7/ 7
കഴിഞ്ഞ ഓണാഘോഷത്തിന് അഹാനയും സഹോദരിമാരും അച്ഛനമ്മമാർക്കൊപ്പം