പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്കെതിരെ അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ് രംഗത്ത്. സിനിമയിൽ അഹല്യ ഹോസ്പിറ്റലിനെ അപകീർത്തിപെടുത്തിയെന്നാണ് പരാതി.
2/ 4
സിനിമയിലെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി, സംവിധായകൻ ലാൽ ജൂനിയർ, അഭിനേതാവായ പ്രിഥ്വിരാജ്, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് അഹല്യ ഗ്രൂപ്പ് മാനേജ്മെൻറ് വക്കീൽ നോട്ടീസ് അയച്ചു.
3/ 4
സ്ഥാപനത്തെ മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണ് സിനിമയിൽ ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം.
4/ 4
പ്രിഥ്വിരാജിന്റെ കഥാപാത്രം നിരവധി തവണ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞ് അവഹേളിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും സെൻസർ ബോർഡ് ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ടെന്നും അഹല്യ ഗ്രൂപ്പ് വ്യക്തമാക്കി.