ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും ഐശ്വര്യ രജനികാന്ത് (Aishwaryaa Rajinikanth) തന്റെ പ്രവർത്തന മനോഭാവം നിലനിർത്തുന്നതിൽ ജാഗരൂകയാണ്. ഐശ്വര്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. കടുത്ത പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തിടെ ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുമുമ്പ്, അവർ കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ആയിരുന്നു
നടനും ഭർത്താവുമായ ധനുഷുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് അവർ വാർത്തകളിൽ ഇടം നേടിയിരുന്നു. 17 വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികൾ ഈ വർഷം ജനുവരിയിൽ വേർപിരിയൽ സ്ഥിരീകരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ ചുവടുവയ്പ്പിനെക്കുറിച്ചാണ് ഐശ്വര്യയുടെ ഇപ്പോഴത്തെ പോസ്റ്റ് സൂചനകൾ നൽകുന്നത് (തുടർന്ന് വായിക്കുക)
ETimes-ലെ റിപ്പോർട്ട് പ്രകാരം, സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ തന്റെ ആദ്യ ബോളിവുഡ് പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണ്. അമിതാഭ് ബച്ചൻ ചിത്രം ജുണ്ടിന്റെ നിർമ്മാതാവ് മീനു അറോറ നിർമ്മിക്കുന്ന ഒരു ചിത്രം അവർ സംവിധാനം ചെയ്യുമെന്ന് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തു. 'ഓ സാത്തി ചൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്
പ്രൊജക്റ്റുമായി അടുപ്പമുള്ള ഒരാളെ ഉദ്ധരിച്ച് പ്രസിദ്ധീകരണം ഇങ്ങനെ റിപ്പോർട്ട് ചെയ്തു: 'ഐശ്വര്യ തന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്യും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിലുടനീളം ചർച്ച ചെയ്യപ്പെട്ട ഒരു യഥാർത്ഥ പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.' മീനു അറോറ വാർത്ത സ്ഥിരീകരിച്ച് കഴിഞ്ഞു. 'അതെ, വാർത്ത ശരിയാണ്, പക്ഷേ എനിക്ക് ഇപ്പോൾ പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ കഴിയില്ല, ഇത് ഒരു പുതിയ ഘട്ടത്തിലാണ്. ഞങ്ങൾ ഇപ്പോൾ സ്ക്രിപ്റ്റിംഗ് പ്രക്രിയയിലാണ്, അതിനുശേഷം ഞങ്ങൾ അഭിനേതാക്കളെ തീരുമാനിക്കും.'