അജിത്കുമാറിനും (Ajithkumar) ശാലിനിക്കും (Shalini Ajith) 23-ാം വാർഷിക ആശംസയുമായി ശ്യാമിലി. സഹോദരിക്കും സഹോദരീ ഭർത്താവിനും ആശംസകൾ അർപ്പിച്ച്, ശ്യാമിലി ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പാർട്ടി ലൈറ്റുകൾക്ക് ഇടയിൽ ശാലിനിയെ ചേർത്തുപിടിച്ച അജിത്തിന്റെ ചിത്രമാണ് ശ്യാമിലി പോസ്റ്റ് ചെയ്തിട്ടുള്ളത്. 2000 ഏപ്രിൽ മാസത്തിലാണ് വിവാഹം നടന്നതെങ്കിലും, ഇവരുടെ പ്രണയനാളുകൾ മുതലുള്ള ഓർമ്മകളാണ് ശ്യാമിലി പങ്കുവച്ചിട്ടുള്ളത് (Photo: Instagram)
ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സംവിധായകൻ എച്ച് വിനോദിന്റെ വലിമൈയിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. എച്ച്. വിനോദും നിർമ്മാതാവ് ബോണി കപൂറുമൊത്ത് എകെ 61 ന് വേണ്ടി താരം മൂന്നാമതും ഒന്നിക്കുന്നു. മൂവരും നേരത്തെ നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു (Photo: Instagram)