ഇഷ്ടതാരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹമില്ലാത്ത ആരാധകർ ആരുണ്ട്? തമിഴ് സിനിമയിൽ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞുള്ള ഒരു ചടങ്ങ് തന്നെയുണ്ട്. മുൻനിര നടന്മാരാണ് ഇത്തരത്തിൽ കൂടുതലും ഫോട്ടോഷൂട്ടുകൾ അനുവദിക്കുക. മറ്റുചിലർ ഇവരെ എയർപോർട്ടിലും റെസ്റ്റോറന്റിലും ഒക്കെ വച്ച് കാണുമ്പോൾ ചിത്രം പകർത്താറുണ്ട്. പക്ഷെ അജിത്കുമാറിനൊപ്പമുള്ള (Ajithkumar) ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്
അജിത് കുമാർ അടുത്തിടെ തുനിവിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. അതിനിടെ, ഏറ്റവും പുതിയ എയർപോർട്ട് ലുക്കിൽ ക്ലീൻ ഷേവ് ആയും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. വിഗ്നേഷ് ശിവന്റെ എകെ 62ന്റെ ലുക്കിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഭാര്യ ശാലിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട അജിത്കുമാറിന്റെയും ശാലിയുടെയും ചിത്രമാണിത്