വ്യാഴാഴ്ച മുംബൈയിൽ വെച്ചായിരുന്നു ആലിയ ഭട്ടിന്റെയും (Alia Bhatt) രൺബീർ കപൂറിന്റെയും (Ranbir Kapoor) വിവാഹം. #RanAlia വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ, മുംബൈക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കാര്യമുണ്ട്. രൺബീറുമായി താൻ വിവാഹം കഴിച്ചത് 'ഞങ്ങളുടെ ഇഷ്ടസ്ഥലത്ത് വെച്ചാണെന്ന്' ആലിയ പറഞ്ഞതാണ് അവർ ഏറ്റുപിടിച്ചത്
ഇൻസ്റ്റഗ്രാമിൽ തന്റെ ജീവിതത്തിലെ വലിയ ദിനത്തിലെ ഫോട്ടോകൾ പങ്കിടുമ്പോൾ, തങ്ങൾ ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായതെന്ന് ആലിയ പറഞ്ഞിരുന്നു. മുംബൈയിലെ നടന്റെ 'വാസ്തു' ബിൽഡിംഗിൽ നടന്ന സ്വകാര്യ വിവാഹ ചടങ്ങിലാണ് രൺബീർ ആലിയയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ, ആലിയയും രൺബീറും പാപ്പരാസികൾക്ക് പോസ് ചെയ്യാൻ വീട്ടിൽ നിന്ന് ഇറങ്ങി (തുടർന്ന് വായിക്കുക)