ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) ഏപ്രിൽ 14 ന് അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വിവാഹിതരായിരുന്നു. ഐവറിയും സ്വർണ്ണ നിറവും യോജിപ്പിച്ച സബ്യസാചി വസ്ത്രങ്ങൾ ധരിച്ച ദമ്പതികൾ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പങ്കിട്ടു. കപൂർ, ഭട്ട് കുടുംബങ്ങളെ കൂടാതെ കരൺ ജോഹർ, അയാൻ മുഖർജി, സെയ്ഫ് അലി ഖാൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു