ബോളിവുഡിൽ ഇത് വിവാഹ സീസണാണ്. നിരവധി താരങ്ങളാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. വിക്കി കൗശാൽ -കത്രീന കൈഫ് ആണ് ഏറ്റവും ഒടുവിൽ ആഘോഷിക്കപ്പെട്ട താര വിവാഹം.
2/ 7
എന്നാൽ ബോളിവുഡും ആരാധകരും ഏറെ നാളായി കാത്തിരിക്കുന്ന മറ്റൊരു വിവാഹമുണ്ട്, റൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം. കോവിഡും സിനിമകളുടെ തിരക്കും കാരണം നീട്ടി വെച്ച താര വിവാഹം ഈ വർഷം ഉണ്ടാകുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.
3/ 7
നേരത്തേ 2021 ഡിസംബറിൽ വിവാഹമുണ്ടാകുമെന്നായിരുന്നു വാർത്തകൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആലിയ ഭട്ടിന്റേയും റൺബീറിന്റേയും വിവാഹ തീയ്യതി തീരുമാനിച്ചു കഴിഞ്ഞു.
4/ 7
ഇ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഏപ്രിലിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ കപൂർ-ഭട്ട് കുടുംബങ്ങളിൽ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
5/ 7
വിക്കി-കൗശാൽ വിവാഹം നടന്ന രാജസ്ഥാൻ തന്നെയാണ് ആലിയയും റൺബീറും വിവാഹത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാനിലെ രൺതംബോറിൽ ആയിരിക്കും വിവാഹം. ഇരുവരും നേരത്തേ ഇതേ സ്ഥലത്ത് വെക്കേഷൻ ചിലവഴിക്കാൻ എത്തിയിരുന്നു.
6/ 7
മുമ്പ് വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഡസ്റ്റിനേഷൻ വെഡ്ഡിങ് ഒഴിവാക്കി വിവാഹം മുംബൈയിൽ വെച്ചു തന്നെ നടക്കുമെന്നായിരുന്നു. മുംബൈയിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുളുടേയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിൽ വിവാഹിതരാകാനായിരുന്നു പദ്ധതി.
7/ 7
അതേസമയം, ആലിയയും റൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ റിലീസും ഈ വർഷം തന്നെ ഉണ്ടാകും. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗർജുന, ഡിംപിൾ കപാഡിയ, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.