അനുഷ്ക-വിരാട്, ദീപിക-റൺവീർ, കത്രീന-വിക്കി കൗശാൽ ബോളിവുഡിലെ സമ്പന്നരായ താരദമ്പതിമാർ ഒരുപാടുണ്ട്. ഇവരുടെ പട്ടികയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ദമ്പതികളാണ് ആലിയ-റൺബീർ കപൂർ (Alia Bhatt-Ranbir Kapoor).
2/ 16
കഴിഞ്ഞ ദിവസമാണ് റൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം നടന്നത്. താര വിവാഹം നടക്കുന്നുവെന്ന വാർത്തകൾ പ്രചരിച്ചതു മുതൽ ഇരുവരേയും ചുറ്റിപ്പറ്റിയാണ് ബോളിവുഡിലെ വാർത്തകൾ.
3/ 16
ബോളിവുഡ് ഒന്നടങ്കം താരദമ്പതികൾക്ക് ആശംസകൾ നേരുകയാണ്. റൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും ആകെ ആസ്തിയെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
4/ 16
മാധ്യമ വാർത്തകൾ അനുസരിച്ച് റൺബീർ കപൂറിന്റെ ആസ്തി 330 കോടിയാണ്. ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി വിലയിരുത്തുന്ന താരമാണ് റൺബീർ കപൂർ. കൂടാതെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും റൺബീർ കപൂറുണ്ട്.
5/ 16
ഒരു ചിത്രത്തിന് 50 കോടിയാണ് റൺബീർ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആലിയയും റൺബീറും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം ബ്രഹ്മാസ്ത്രയുടെ റിലീസോടെ താരത്തിന്റെ പ്രതിഫലം ഇനിയും ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
6/ 16
സിനിമകൾ കൂടാതെ, നിരവധി ബ്രാൻഡുകളുട പരസ്യങ്ങളിലൂടെയും റൺബീർ വലിയ പ്രതിഫലം സ്വീകരിക്കുന്നു. ഇതിനെല്ലാം പുറമേ, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി നിക്ഷേപങ്ങളും റൺബീറിന്റേതായുണ്ട്.
7/ 16
ഓപ്പോ, ടാറ്റാ എഐജി, കൊക്കകോള, ഓറിയോ തുടങ്ങിയ ബ്രാൻഡുകളുടേയും പരസ്യങ്ങളിൽ റൺബീറാണ് എത്താറുള്ളത്. പരസ്യചിത്രങ്ങൾക്ക് റൺബീർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് കൂടി അറിഞ്ഞോളൂ, ഓരോ ബ്രാൻഡ് ഷൂട്ടിനും 6 കോടിയാണത്രേ റൺബീറിന് ലഭിക്കുന്നത്.
8/ 16
മുംബൈയിലെ റൺബീറിന്റെ വസതിയായ വാസ്തുവിൽ വെച്ചായിരുന്നു ആലിയയുമായുള്ള വിവാഹം. ഈ വീടിനു മാത്രം 30 കോടിയാണത്രേ വിലമതിക്കുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഈ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
9/ 16
ഇനി ആലിയ ഭട്ടിന്റെ ആസ്തി എത്രയാണെന്ന് നോക്കാം. സംവിധായകൻ മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റേയും ഇളയ മകളായ ആലിയ ഭട്ട് സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ സമ്പന്നയാണ്. ആസ്തിയുടെ കാര്യത്തിൽ റൺബീർ കപൂറിനേക്കാൾ സമ്പന്നയാണ് ആലിയ ഭട്ട്.
10/ 16
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനടിമാരിൽ ഒരാളാണ് ആലിയ. തുടർച്ചയായ ഹിറ്റുകളും ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗംഗുഭായിയുടെ തകർപ്പൻ വിജയവും ആലിയയുടെ താരമൂല്യം കുത്തനെ ഉയർത്തിയിട്ടുണ്ട്.
11/ 16
കഴിഞ്ഞ വർഷം വരെ ആലിയയുടെ ആസ്തി 517 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും വില കൂടിയ അഞ്ച് ഇന്ത്യൻ സെലിബ്രിറ്റികളിൽ ഇടംനേടിയ ഒരേയൊരു വനിതാ ബോളിവുഡ് താരമാണ് ആലിയ.
12/ 16
സിനിമകൾക്ക് പുറമേ നിരവധി പരസ്യചിത്രങ്ങളിലും ആലിയ എത്താറുണ്ട്. ഒരു പരസ്യചിത്രത്തിന് 2 കോടിയാണ് ആലിയ പ്രതിഫലമായി വാങ്ങുന്നത്.
13/ 16
മുംബൈ ജുഹുവിൽ ആലിയയ്ക്ക് സ്വന്തമായി ഒരു ലക്ഷ്വറി അപാർട്മെന്റുണ്ട്. ഇതുകൂടാതെ സഹോദരി ഷഹീൻ ഭട്ടിനൊപ്പം ഷാലിയ എന്ന പേരിൽ മറ്റൊരു വസതിയുമുണ്ട്. മുംബൈയിലെ കണ്ണായ സ്ഥലത്തുള്ള ഈ രണ്ട് വീടുകൾക്ക് മാത്രം കോടികളാണ് വില. (image: Instagram)
14/ 16
അഭിനയത്തിനു പുറമേ, സിനിമാ നിർമാണ രംഗത്തും ആലിയ ചുവടുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് എറ്റേണൽ സൺഷൈൻ എന്ന പേരിൽ ആലിയ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. ജുഹുവിലെ വസതിയോട് ചേർന്ന് 2800 സ്വകയർഫീറ്റിലാണ് ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
15/ 16
ഔഡി Q7,ഔഡി Q5, ഔഡി Q6, ബിഎംഡബ്ല്യൂ 7 സീരീസ്, ലാൻഡ് റോവർ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും ആലിയയ്ക്ക് സ്വന്തമായുണ്ട്. നൈക, ഫൂൽ.കോ തുടങ്ങിയവയിലും ആലിയയ്ക്ക് നിക്ഷേപമുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള വസ്ത്ര വ്യാപാരവും ആലിയ ആരംഭിച്ചിരുന്നു.
16/ 16
ആലിയയ്ക്കും റൺബീറിനുമുള്ള മൊത്തം ആസ്തി ഏതാണ് 839 കോടിയിലധികം വരുമെന്നാണ് റിപ്പോര്ട്ടുകൾ.