ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും ഈ വർഷം ഡിസംബറിൽ വിവാഹിതരാകുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങൾ. എന്നാൽ കോവിഡിനെ തുടർന്ന് വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
2/ 8
വിവാഹം 2021ലേക്ക് മാറ്റാൻ രൺബീർ കപൂറും ആലിയ ഭട്ടും തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
3/ 8
അതേസമയം കോവിഡിനെ തുടർന്ന് മാത്രമല്ല വിവാഹം മാറ്റിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
4/ 8
വരും മാസങ്ങളിൽ ആലിയയും രൺബീറും ഷൂട്ടിംഗ് തിരക്കുകളിലായിരിക്കുമെന്നും ഇതുകാരണവുമാണ് വിവാഹം മാറ്റുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
5/ 8
വിവാഹത്തിനുള്ള ലെഹങ്കയ്ക്കായി ആലിയ ഡിസൈനർ സബ്യാസാച്ചിയെ നേരത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ തത്ക്കാലത്തേക്ക് അത് നിർത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
6/ 8
ഈ വർഷം ഏപ്രിലിൽ റിഷി കപൂർ മരിച്ചപ്പോൾ ആലിയ കുടുംബത്തിന് വലിയ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. മാത്രമല്ല കപൂർ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും ആലിയയും പങ്കെടുത്തിരുന്നു.
7/ 8
രൺബീർ കപൂറും ആലിയ ഭട്ടും വിവാഹം ഔദ്യോഗികമാക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളത്.
8/ 8
രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന 'ബ്രഹ്മസ്ത്ര' ഈ വർഷം ഡിസംബറിൽ പ്രദർശനത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം മാത്രമല്ല ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവും റിലീസ് ചെയ്യുന്നത് മാറ്റിയിരിക്കുകയാണ്.