ഒട്ടേറെ പ്രേക്ഷകരുള്ള കോഫി വിത്ത് കരൺ 7 ന്റെ ആദ്യ എപ്പിസോഡിലെ അതിഥികൾ ആലിയ ഭട്ടും (Alia Bhatt) രൺവീർ സിംഗുമാണ് (Ranveer Singh). റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ താരങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന രസകരമായ ഒരു എപ്പിസോഡായിരുന്നു അത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആലിയ താനും ഭർത്താവും കടിഞ്ഞൂൽ കൺമണിയെ കാത്തിരിക്കുന്ന വിവരം പോസ്റ്റ് ചെയ്തത്