അല്ലു അർജുൻ-രശ്മിക മന്ദാന എന്നിവർ ഒന്നിച്ചെത്തി പുഷ്പ ആദ്യ ഭാഗത്തിന്റെ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നത്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് പുഷ്പ സമ്മാനിച്ചത്.
2/ 7
അല വൈകുണ്ഠപുരംലൂ, പുഷ്പ എന്നീ ചിത്രങ്ങളുടെ തുടർച്ചയായ വിജയത്തോടെ തെലുങ്കിലെ ഏറ്റവും താരമൂല്യമുള്ള നടനായിരിക്കുകയാണ് അല്ലു അർജുൻ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി അല്ലു അർജുൻ റെക്കോർഡ് തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
3/ 7
നേരത്തേ , ചിത്രത്തിനായി 100 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ വാർത്തകൾ അനുസരിച്ച് താരം ആവശ്യപ്പെട്ട തുക അതിലും കൂടുതലാണ്. 150 കോടി രൂപ പ്രതിഫലമായി വേണമെന്നാണത്രേ അല്ലു അർജുൻ ആവശ്യപ്പെട്ടത്.
4/ 7
താരം 150 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 125 കോടിക്ക് പ്രതിഫലം ഉറപ്പിച്ചതായാണ് വാർത്ത. ബാഹുബലി 2, കെജിഎഫ് 2 എന്നിവയെ കടത്തിവെട്ടുന്നതാകും പുഷ്പ 2 ന്റെ വിജയം എന്ന ആത്മവിശ്വാസത്തിലാണ് അല്ലു അർജുനും നിർമാതാവുമെല്ലാം.
5/ 7
പുഷ്പ 2 വിന്റെ നിർമ്മാതാക്കൾ 1000 കോടി രൂപയോ അതിൽ കൂടുതലോ എല്ലാ ഭാഷകളുടെയും തിയറ്റർ അവകാശ കരാറിനായി ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകളുണ്ടായിരുന്നു.
6/ 7
ഇതിനിടയിൽ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനിൽ അല്ലു അർജുൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ, ഈ ഓഫർ താരം വേണ്ടെന്നു വെച്ചതായാണ് പുതിയ റിപ്പോർട്ട്.
7/ 7
പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടക്കമുള്ള കാരണങ്ങളാലാണ് ഷാരൂഖിനൊപ്പമുള്ള ചിത്രം അല്ലു വേണ്ടെന്നുവെച്ചചത്. അല്ലു അർജുന് ഓഫർ ചെയ്ത വേഷം രാം ചരൺ ചെയ്യുമെന്നും വാർത്തകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.