മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകൾ (tv serials) ഒരുക്കുന്നതിൽ പ്രധാനികളാണ് നിർമ്മാതാവ് രജപുത്ര രഞ്ജിത്തും ഭാര്യ ചിപ്പിയും (Chippy). ഒട്ടേറെ പ്രേക്ഷക പ്രിയ പരമ്പരകളാണ് ഇവർ ഒരുക്കിയിട്ടുള്ളത്. മെഗാ സീരിയൽ വഴി ഏറെ താരങ്ങളെ സമ്മാനിച്ചവർ കൂടിയാണ് ഈ ദമ്പതികൾ. ഇവരുടെ ഏറ്റവും പുതിയ മെഗാ സീരിയലിനു വേണ്ടി ഒരുക്കപ്പെട്ട മനോഹരമായ സെറ്റാണ് ഇവിടെ ചർച്ചാ വിഷയം
ഒറ്റ നോട്ടത്തിൽ ഹൗസിംഗ് കോളനി ആണോ എന്ന് ചോദിച്ചു പോകുമെങ്കിലും, അല്ല എന്നാവും മറുപടി. ആർട്ടിസ്റ്റ് ബോബനാണ് ഈ മനോഹര സെറ്റിന്റെ ശില്പി. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഈ കാഴ്ച. നിരവധിപേരാണ് ഈ സെറ്റ് കാണാൻ സന്ദർശകരായി എത്തുന്നത്. മനോജ് രാംസിംഗ് ആണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചത്. സെറ്റിന്റെ കൂടുതൽ മനോഹര കാഴ്ചകൾ കാണാം (തുടർന്ന് വായിക്കുക)