ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്ന സിനിമയിലെ നജീബ് ആകാൻ പൃഥ്വിരാജ് നടത്തുന്ന തയാറെടുപ്പുകള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായതിനു പിന്നാലെ പ്രതികരണവുമായി മല്ലിക സുകുമാരൻ. ചിത്രത്തിന് വേണ്ടി തന്റെ സര്‍വസ്വവും നല്‍കുന്നുവെന്നും അതിനായി കുറച്ചു നാളത്തേക്ക് രാജ്യം വിടുകയാണെന്നും അറിയിച്ചുള്ള കുറിപ്പ് പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നജീബ് ആകാൻ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് പിന്നീട് ചര്‍ച്ചയായത്. കഠിനമായ മേക്ക് ഓവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കി താടി വളർത്തി മെലിഞ്ഞുണങ്ങിയ പൃഥ്വിരാജ്. ആ രൂപം മലയാളി പ്രേക്ഷകർ കാണാൻ ആരംഭിച്ചിട്ട് കുറച്ചായിരിക്കുന്നു. ആടുജീവിതത്തിലെ നജീബ് ആകാൻ വേണ്ടിയുള്ള ആത്മബലി. ആത്മ സമർപ്പണത്തിന്റെ നിമിഷങ്ങൾ പക്ഷെ, തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഉപരിപ്ലവമായ കാര്യങ്ങൾക്കും അപ്പുറം കാണാമറയത്തോളം ഇനിയുമുണ്ട്. നജീബാവാൻ വേണ്ടി നാട് വിടുന്നതിനു മുൻപ് പ്രേക്ഷകരോട് പൃഥ്വി സംവദിക്കുന്നു.
പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്: കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോൾ ഞാൻ സ്വയം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാൻ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാൻ ഈ രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്.
ഒന്ന്, ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു, അതായത് ഷെഡ്യൂൾ ആരംഭിക്കുന്നതിനുമുമ്പ്. രണ്ട്, എന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അതെ, ഞാൻ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാൻ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാൻ എന്റെ സർവസ്വവും നൽകുന്നു.
അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാൻ എന്നെത്തന്നെ ബോധിപ്പിക്കും.