ടെലിവിഷൻ രംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് മുമ്പ് ആഗ്രഹം പ്രകടിപ്പിച്ച 'അനുപമ' എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി അനഘ ഭോസ്ലെ (Anagha Bhosale) ഒടുവിൽ തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ 'ഔദ്യോഗികമായി സിനിമ-ടെലിവിഷൻ രംഗം ഉപേക്ഷിക്കുകയാണെന്ന്' സൂചിപ്പിച്ചു കൊണ്ട് അനഘ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് എഴുതി. 'മത വിശ്വാസങ്ങൾക്കും ആത്മീയ പാതയ്ക്കും' വേണ്ടിയാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്ന് അനഘയുടെ പോസ്റ്റ് സൂചിപ്പിക്കുന്നു
ഷോബിസ് തന്റെ ബോധതലങ്ങളിൽ കൃത്രിമം കാണിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് അനഘ എഴുതി, “ഞാൻ ഉണ്ടായിരുന്ന ഫീൽഡ് വ്യത്യസ്തമാണ്. അത് എന്റെ ബോധതലങ്ങളെ തകർക്കുന്നു. നിങ്ങളെ നിങ്ങൾ അല്ലാത്തതായി മാറ്റുകയും, നിങ്ങൾ വിശ്വസിക്കുന്നതിൽ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യുന്നു.” അവർ നന്ദി പറഞ്ഞു. ആരാധകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്ക് തനിക്കു നൽകിയ സ്നേഹത്തിനും ബഹുമാനത്തിനും വേണ്ടി അവർ നന്ദി പറഞ്ഞു. "നിങ്ങൾക്ക് എന്തെങ്കിലും ഉത്തരങ്ങൾ വേണമെങ്കിൽ ആത്മീയ 'വിശുദ്ധ ഗ്രന്ഥം' വായിക്കുക, ശ്രീമദ് ഭഗവദ് ഗീത വായിക്കുക," അവർ എഴുതി