ഫോട്ടോയ്ക്ക് താഴെ ലെഗ് പീസ് ചോദിച്ച് സൈബർ ആങ്ങള; കുറിക്കുകൊള്ളുന്ന മറുപടിയുമായി അന്ന ബെൻ
Anna Ben gives cyber bully a befitting reply | 'വീ ഹാവ് ലെഗ്സ്' എന്ന കാമ്പെയ്നിൽ ചിത്രം പോസ്റ്റ് ചെയ്ത് പങ്കെടുത്ത താരമാണ് അന്ന ബെൻ. ഇപ്പോൾ തനിക്ക് ലഭിച്ച കമന്റിന് ഉരുളയ്ക്കുപ്പേരിയായി മറുപടി നൽകുകയാണ് അന്ന
News18 Malayalam | September 17, 2020, 9:18 AM IST
1/ 5
'വീ ഹാവ് ലെഗ്സ്' കാമ്പയിനിന്റെ ഭാഗമായി ചിത്രം പോസ്റ്റ് ചെയ്ത നടി അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ കമന്റുമായി വന്ന സൈബർ സദാചാര ആങ്ങളയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകി താരം
2/ 5
അന്നയെ കൂടാതെ റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ ഈ കാമ്പയിനിന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പങ്കെടുത്തിരുന്നു
3/ 5
'ലെഗ് പീസ് ഇല്ലേ' എന്ന ചോദ്യത്തിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി
4/ 5
മോഡേൺ വസ്ത്രം ധരിച്ച നടി അനശ്വര രാജന്റെ പോസ്റ്റിനു താഴെ വന്ന സദാചാര ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് കാമ്പെയ്നിന്റെ ഉത്ഭവം
5/ 5
നടിമാർക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടിയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സിനിമാലോകത്തിനു പുറത്തും 'വീ ഹാവ് ലെഗ്സ്' കാമ്പെയ്നിന് പിന്തുണയേറെയുണ്ട്