കഴിഞ്ഞ ദിവസങ്ങളിൽ നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണൻ വാർത്തകളിൽ ഇടം നേടിയിരുന്നു. അനൂപിന്റെയും ഡോ: ഐശ്വര്യയുടെയും വിവാഹ നിശ്ചയമായിരുന്നു വിഷയം. പലരും ഐശ്വര്യയുടെ നേരെ ബോഡിഷെയിമിംഗ് കമന്റുകൾ ഇറക്കിയപ്പോഴാണ് ഇക്കാര്യം മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്തത്. അതിന് അനൂപ് മറുപടി നൽകുകയും ചെയ്തിരുന്നു
'ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഞങ്ങൾ വിവാഹനിശ്ചയം കഴിച്ചു. അതിൽ കൂടുതലൊന്നുമില്ല; കുറവും. അത്രേയുള്ളൂ.' #stop #bodyshaming #stop #blaming #think #positivevibes എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ അത് കേട്ടിട്ടും മനസ്സിലാവിഞ്ഞിട്ടാണോ ആവോ, ഇന്ന് രാവിലെ അനൂപിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് മറ്റൊരാൾ മോശം കമന്റ് പറയുകയും അനൂപ് അതിന് മറുപടി കൊടുക്കുകയും ചെയ്തു. 'പോടാ പട്ടി' എന്ന അധിക്ഷേപമാണ് ഒരാൾ അനൂപിന് നേരെ നടത്തിയത് (തുടർന്ന് വായിക്കുക)
സൈബർ ഇടത്തിലെ ആക്രമണവും മറ്റും ഉണ്ടായ ശേഷം അതിന് പ്രതികരണം നേരിട്ട് നൽകാൻ കൂടിയാണ് അനൂപ് വന്നത്. പരസ്പരം ഇഷ്ടപ്പെട്ട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുന്നവരാണ്. അനുജത്തിയുടെ കല്യാണത്തിന് ശേഷം അടുത്ത വർഷമേ വിവാഹം ഉണ്ടാവൂ എന്നും അനൂപ് അറിയിച്ചു. വിവാഹനിശ്ചയമോതിരം ചോദിച്ചവർക്കു മുന്നിൽ അനൂപ് തന്നെ മോതിരം കാട്ടിക്കൊടുത്തു