പട്ടാഭിരാമന് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. താരങ്ങളായ അനൂപ് മേനോന്, ഷീലു എബ്രഹാം, കൈലേഷ്, നിര്‍മ്മാതാക്കളായ അബ്രഹാം മാത്യു, സുദര്ശന് കാഞ്ഞിരക്കുളം, സംവിധായകന് കണ്ണന് താമരക്കുളം, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവര്‍ ചേര്‍ന്ന് തിരി കൊളുത്തി. പ്രശസ്ത നിര്‍മ്മാതാവ് ആല്വിന് ആന്റണി ഫസ്റ്റ് ക്ലാപ്പടിച്ചു.
കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്ലാറ്റ് വിഷയം. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും മരട്357. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന മരട് 357 ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും.