ലോകത്ത് ചിത്രീകരിച്ച വംശഹത്യകള്‍ പ്രമേയമായ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ IFFKയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ആനിമാണിയാണ് മേളയുടെ പ്രധാന ആകര്‍ഷണം. സിനിമയുടെ സംവിധായകന് ഫാഹിം ഇര്‍ശാദ് പ്രദര്‍ശനത്തിനെത്തും. പതിനെട്ടിന് രാവിലെ സ്പാനിഷ് ചിത്രം ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മൊത്തോസിൻ എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് മേള തുടങ്ങുക.
ഇന്‍ ഡാര്ക്ക്നെസാണ് മേളയിലെ മറ്റൊരു ചിത്രം. പോളിഷ് സംവിധായിക അഗ്നേഷ്ക ഹോളണ്ട് സംവിധാനം ചെയ്ത ഇന്‍ ഡാര്‍ക്നെസ് യാഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്ലര്‍, ഹിറ്റ്ലറെക്കുറിച്ച് ജര്‍മനിയില്‍ നിന്നുവന്ന ആദ്യത്തെ ഹാസ്യചിത്രമാണിത്. നന്ദിത ദാസ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ഫിറാഖ് എന്ന ഹിന്ദി സിനിമയും ഫെസ്റ്റിവലിലുണ്ട്. നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്സിന് പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, കലാ സംവിധായകന് അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.
സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എ.കെ വാസു (എഴുത്തുകാരന്), ശഫത് മഖ്ബൂല്‍ വാനി (ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ. ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകിട്ട് ജെ.എന്‍.യുവിൽ നിന്നുള്ള റാപ്പ് ഗായകന് സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന് സമീര്‍ ബിന്‍സി എന്നിവരുടെ സംഗീത വിരുന്ന് അരങ്ങേറും.