മലയാളികളുടെ ആഘോഷകാലമാണ് ഓണം. കോവിഡിനെ തുടർന്ന് ആഘോഷങ്ങൾക്ക് അൽപം കുറവ് വന്നെങ്കിലും ഓൺലൈൻ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. (Image: anupama parameswaran/Instagram)
2/ 8
ലോകത്തെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. പുതു വസ്ത്രങ്ങൾ അണിഞ്ഞ് ഓണം ആശംസിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയ നിറയെ. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും ഓണാശംസകളുമായി സോഷ്യൽമീഡിയയിൽ സജീവമാണ്. (Image: anupama parameswaran/Instagram)
3/ 8
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മേരിയായി പിന്നീട് തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരൻ. (Image: anupama parameswaran/Instagram)
4/ 8
ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഓണം സ്പെഷ്യൽ ചിത്രങ്ങളുമായാണ് ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ചുവന്ന ബ്ലൗസിനൊപ്പം സെറ്റ് സാരിയുമുടുത്ത് മലയാള തനിമയിലാണ് താരം എത്തിയിരിക്കുന്നത്.(Image: anupama parameswaran/Instagram)
5/ 8
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് പൂർണിമ ഇന്ദ്രജിത്തിനും പ്രത്യേക ക്രെഡിറ്റ് ഉണ്ട്. കാരണം മറ്റൊന്നുമല്ല, പൂർണിമയുടെ ഉടമസ്ഥതയിലുള്ള പ്രാണയിൽ നിന്ന് ഡിസൈൻ ചെയ്ത വേഷമാണ് അനുപമ ധരിച്ചിരിക്കുന്നത്. (Image: anupama parameswaran/Instagram)