ധ്രുപദ് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് കോപ്പിയടി ആരോപണം ഉയർത്തിയിരിക്കുന്നത്. ദാഗര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഉസ്താദ് സഹീറുദ്ദീനും ഫയാസുദ്ദീന്‍ ദാഗറും ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയിലാണ് ചിത്രത്തിലെ ഗാനവും ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു.