അങ്ങനെ ഉണ്ണി മുകുന്ദനും 'കുഞ്ഞിക്കാല്' കാണാൻ പറ്റി; ചിത്രങ്ങളുമായി താരം ഇൻസ്റ്റാഗ്രാമിൽ
Artist gifts Unni Mukundan a rare piece of art | ഉണ്ണിക്കുട്ടന്റെ ചിത്രവുമായി ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ
News18 Malayalam | May 21, 2020, 12:33 PM IST
1/ 6
മലയാള സിനിമയിൽ ഇനിയും സ്ട്രോംഗ് ആൻഡ് സിംഗിൾ ആയുള്ള നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിക്കെന്ന് വിവാഹം എന്ന് ചോദിക്കുന്നവരും ഗോസിപ്പുകളിൽ ഉണ്ണിയുടെ പേര് വലിച്ചിഴക്കപ്പെടുന്ന സാഹചര്യങ്ങളും കുറവല്ല. എന്നാൽ ഇപ്പോൾ തനിക്കും 'കുഞ്ഞിക്കാല്' കാണാൻ പറ്റി സന്തോഷത്തിലാണ് ഉണ്ണി. ഉണ്ണിയുടെയും 'ഉണ്ണിയുടെയും' ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കാണാം
2/ 6
'ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാൻ പറ്റിയല്ലോ' എന്ന് സന്തോഷത്തോടെയുള്ള അടിക്കുറിപ്പുമായാണ് ഉണ്ണി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്
3/ 6
ഇതാണ് ഉണ്ണി മുകുന്ദന്റെയും ഉണ്ണിയുടെയും ചിത്രം. ഒരേ മുഖഛായ തോന്നുന്നുണ്ടോ?
4/ 6
എന്നാൽ സംശയിക്കേണ്ട. ഇത് ഉണ്ണി തന്നെയാണ്. ഉണ്ണിയുടെ കുട്ടിക്കാല ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോയും ചേർത്ത് ഷമീം എന്ന കലാകാരൻ തീർത്ത ഭാവനയാണ് ഈ ഉണ്ണിക്കുട്ടന്മാർ
5/ 6
പുതിയ ചിത്രം മേപ്പടിയാന് വേണ്ടി ഉണ്ണി തയാറെടുക്കുന്നതിനിടെയാണ് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കടന്ന് വന്നത്. ഇതിനായി സിക്സ് പാക്ക് ആയ ഉണ്ണി ശരീരഭാരം വർധിപ്പിച്ച് കാത്തിരിക്കുകയായിരുന്നു . മേപ്പടിയാൻ പൂജാ വേളയിൽ നിന്നും
6/ 6
ലോക്ക്ഡൗൺ ഇടവേളയിൽ മലയാള സിനിമയായ മരടിന് വേണ്ടി ഉണ്ണി ഹിന്ദിയിൽ വരികളെഴുതുന്ന തിരക്കിലായിരുന്നു