വീണ്ടും അമ്മയാവാനൊരുങ്ങുന്നുവെന്ന വാർത്ത ലോക്ക്ഡൗൺ നാളുകളിൽ പങ്കിട്ട് പ്രിയ അഭിനേത്രി. താരത്തിന്റെ മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യ വിവാഹത്തിൽ ഒരു മകനും, ഇപ്പോഴത്തെ ഭർത്താവുമായി ഒരു മകളുമുണ്ടിവർക്ക്
2/ 6
പ്രെഗ്നൻസി കിറ്റ് ടെസ്റ്റിൽ പോസറ്റീവ് എന്ന് തെളിഞ്ഞു കാണുന്ന ചിത്രം പങ്കിട്ടാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ ഈ വാർത്ത അറിയിച്ചത്
3/ 6
അമേരിക്കൻ നടിയും, ഗായികയും, ഗാന രചയിതാവുമായ ആഷ്ലി സിംപ്സണാണ് അമ്മയാവുന്ന വാർത്ത പങ്കിട്ടത്. നടി ജെസീക്ക സിംപ്സന്റെ അനുജത്തിയാണ് ആഷ്ലി. ഭർത്താവ് ഈവൻ റോസും കൂടിയുള്ള ചിത്രം പങ്കിട്ടാണ് 35 കാരിയായ ആഷ്ലി ഈ വാർത്തയറിയിച്ചത്
4/ 6
തങ്ങൾ രണ്ടുപേരും ആവേശത്തിലാണ് എന്ന് ആഷ്ലി കുറിക്കുന്നു. മൂത്ത മകൻ ബ്രോൺസിന് 11 വയസ്സും മകൾ ജാഗറിന് നാല് വയസ്സുമാണ് പ്രായം. പീറ്റ് വെൻസാണ് ആഷ്ലിയുടെ ആദ്യ ഭർത്താവ്
5/ 6
വീട്ടിൽ രണ്ടു കുട്ടികളുള്ളത് വളരെ നല്ല കാര്യമാണെന്ന് ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ കുട്ടികൾക്കൊപ്പം തന്നെ തങ്ങളുടെ ജീവിതവും മാറിമറിയും. അത് നല്ലതിനായി വന്ന മാറ്റമാണ് എന്നും ആഷ്ലി പറഞ്ഞു