68-ാമത് ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ (68th National Film Awards) ജൂലൈ 22 വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. ഡൽഹിയിലെ പുസ്കാര പ്രഖ്യാപനം ഫേസ്ബുക്ക്, യൂട്യൂബ് വഴി ലൈവ് പ്രക്ഷേപണം നടത്തും. മലയാളത്തിന് ഇക്കുറി പ്രതീക്ഷകളേറെയാണ്. മികച്ച സഹനടൻ, മികച്ച ശബ്ദലേഖനം തുടങ്ങിയ മേഖലകളിൽ കേരളത്തിന് പ്രതീക്ഷയുണ്ട്. മലയാള സിനിമയ്ക്ക് വേണ്ടിയല്ലെങ്കിലും മലയാളി താരം മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിലുമുണ്ട്
സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം 'അയ്യപ്പനും കോശിയും' മികച്ച മലയാള ചിത്രമായേക്കുമെന്ന സൂചനയുണ്ട്. നിർമ്മാണ മികവുകൊണ്ടും, ജനപ്രീതിയുടെ കാര്യത്തിലും നിലവാരം പുലർത്തിയ സിനിമ പക്ഷെ സംസ്ഥാന പുരസ്കാരങ്ങളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയി എന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു (തുടർന്ന് വായിക്കുക)