സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് നടി ഭാമ (Bhama). കുഞ്ഞ് പിറന്ന ശേഷമോ അതിനു മുൻപോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. അതുപോലെ തന്നെയായിരുന്നു നടി മിയ ജോർജും. ഇരുവരെയും ഇക്കാര്യത്തിൽ ആരാധകർ പ്രശംസിക്കുകയും ചെയ്തു
നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽക്കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈനിറയെ സിനിമകളുമായി. 2020 ലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. ഇപ്പോൾ സകുടുംബം ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുന്ന ചിത്രവുമായി ഭാമ എത്തുന്നു (തുടർന്ന് വായിക്കുക)