സിനിമാ അരങ്ങേറ്റത്തിന് കാരണക്കാരായ ആളുകള്‍ക്ക് ദില്‍ഷ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു. 'ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിനും എന്നെ ഗൈഡ് ചെയ്യുന്നതിനും നന്ദി. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം'