Bigg Boss 14 | ബിഗ് ബോസ് വിജയി ആയി റുബിന ദിലെക്; സമ്മാനമായി ലഭിക്കുന്നത് 36 ലക്ഷം
ഭർത്താവ് അഭിനവ് ശുക്ലയ്ക്കൊപ്പമാണ് റുബിന ബിഗ് ബോസ് ഹൗസിൽ മത്സിരിക്കാനെത്തിയത്. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ അടക്കം ഇരുവരും മത്സരത്തിനിടെ വെളിപ്പെടുത്തിയിരുന്നു.
News18 Malayalam | February 22, 2021, 12:38 PM IST
1/ 6
ബിഗ് ബോസ് ഹിന്ദി പതിപ്പ് പതിനാലാം സീസണിൽ വിജയ കിരീടം ചൂടി ടെലിവിഷൻ താരം റുബിന ദിലെക് . കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ അറങ്ങേറിയത്. മത്സരത്തിലെ കടുത്ത പോരാളികളിലൊരാളായ റുബിനയുടെ വിജയം ആരാധകർ അടക്കം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.
2/ 6
വീട്ടിൽ സത്യസന്ധമായ ഒരു ഗെയിംപ്ലാൻ ഉപയോഗിച്ച് എല്ലാവരുടെയും ഹൃദയത്തെ സ്പർശിക്കുകയെന്നതായിരുന്നു തന്റെ ഒരേയൊരു ലക്ഷ്യമെന്നാണ് റുബിന പറയുന്നത്. നൂറു ദിവസത്തിലധികം കഴിഞ്ഞ ബിഗ് ബോസ് ഹൗസ് മിസ് ചെയ്യുമെന്നും താരം പറയുന്നു
3/ 6
140 ദിവസങ്ങൾ നീണ്ട മത്സരങ്ങൾക്കൊടുവിലാണ് റുബിന ബിഗ് ബോസ് വിജയി ആയി പ്രഖ്യാപിക്കപ്പെടുന്നത്. രാഖി സാവന്ദ്, അലി ഗോണി, നിക്കി തമ്പോലി, രാഹുല്‍ വൈദ്യ എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിൽ റുബിനയ്ക്കൊപ്പം മത്സരിച്ചത്. പ്രേക്ഷകവോട്ട് കൂടി പരിഗണിച്ച് വിജയികളെ പ്രഖ്യാപിക്കുന്ന മത്സരത്തിൽ അവസാന നിമിഷം ഗായകൻ രാഹുൽ വൈദ്യയെ പരാജയപ്പെടുത്തിയാണ് റുബിന വിജയ ട്രോഫി നേടിയത്
4/ 6
ഭർത്താവ് അഭിനവ് ശുക്ലയ്ക്കൊപ്പമാണ് റുബിന ബിഗ് ബോസ് ഹൗസിൽ മത്സിരിക്കാനെത്തിയത്. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ അടക്കം ഇരുവരും മത്സരത്തിനിടെ വെളിപ്പെടുത്തിയിരുന്നു. ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പായി നടന്ന എലിമിനേഷനിലാണ് അഭിനവ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത്. ഗ്രാൻഡ് ഫിനാലെയിൽ ഭാര്യ വിജയി ആകുന്നത് സാക്ഷ്യം വഹിക്കാന്‍ കാണിയായി അഭിനവും എത്തിയിരുന്നു.
5/ 6
മത്സരങ്ങൾക്കിടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. പല തരം വിമർശനങ്ങളും അഭിമുഖീകരിച്ചു. എങ്കിലും തന്റെ നിലപാടുകളിൽ തന്നെ ഉറച്ച് നിന്നും മത്സരം തുടർന്ന റുബിന, പ്രേക്ഷക മനസും കീഴടക്കിയിരുന്നു. ബിഗ് ബോസ് ട്രോഫിക്ക് പുറമെ 36 ലക്ഷം രൂപയാണ് സമ്മാനമായി റുബിനയ്ക്ക് ലഭിക്കുക. വിജയ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മുൻ സീസണിലെ വിജയികളായ സിദ്ധാർഥ് ശുക്ല, ഹിന ഖാൻ എന്നിവരടക്കം റുബിനയെ അഭിനന്ദിച്ച് രംഗത്തെത്തി.
6/ 6
ബോളിവുഡ് താരം സൽമാൻ ഖാൻ ആണ് ബിഗ് ബോസ് അവതാരകനായെത്തുന്നത്.