വിവാഹനിശ്ചയ വീഡിയോ പുറത്തുവന്നതും, വരനെയും വധുവിനെയും ആശംസിക്കാൻ പോലും നിൽക്കാതെ നേരെ വധുവിന്റെ ശരീരഭാരത്തെക്കുറിച്ച് മോശം കമന്റുകൾ ഇടുക. ചെക്കനേക്കാൾ പെണ്ണിന് വണ്ണം കൂടിയാൽ ആർക്കാണ് പ്രശ്നം? അതും അവർക്കു രണ്ടുപേർക്കും മറ്റുള്ളവർക്കുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലെങ്കിൽ? നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായ അനൂപ് കൃഷ്ണന്റെ വധു ഡോ: ഐശ്വര്യക്കാണ് ഈ സൈബർ ആക്രമണകാരികളുടെ ഒളിയമ്പുകൾ ഏൽക്കേണ്ടി വന്നത്
വീഡിയോ ഇറങ്ങി ബോഡിഷെയിമിങ് കനത്തതോട് കൂടി പോസ്റ്റ് ഇട്ടതിന്റെ പിറ്റേ ദിവസം തന്നെ അനൂപ് മറുപടി നൽകി. 'ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഞങ്ങൾ വിവാഹനിശ്ചയം കഴിച്ചു. അതിൽ കൂടുതലൊന്നുമില്ല; കുറവും. അത്രേയുള്ളൂ.' എന്നായിരുന്നു അനൂപിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ നിശബ്ദത ഭഞ്ജിച്ച് ഐശ്വര്യയും പ്രതികരിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)