കേരളക്കരയെ ഒരേസമയം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്ത മരണമാണ് സ്ത്രീധനപീഡനത്തെ തുടർന്ന് ജീവൻപൊലിഞ്ഞ വിസ്മയയുടേത്. മക്കളുടെ ഭാവിയെക്കരുത്തി ഭർതൃവീട്ടുകാർ ചോദിക്കുന്നതെല്ലാം നൽകിയിട്ടും മകളുടെ ചേതനയറ്റ മുഖം കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയും കേരളക്കരയാകെ ചർച്ച ചെയ്തിരുന്നു. വിസ്മയ എന്ന മാളൂട്ടിയെ കണ്ടെത്തിയ ഹൃദയസ്പർശിയായ നിമിഷത്തെക്കുറിച്ച് ബിഗ് ബോസ് മത്സരാർത്ഥി സൂര്യ ജെ. മേനോൻ പോസ്റ്റ് ചെയ്തിരിക്കുകയാണ്
ചലച്ചിത്ര പ്രേമി കൂടിയായ വിസ്മയ ചേട്ടനൊപ്പം ടിക്ടോക് വീഡിയോയും മറ്റും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിസ്മയയുടെ ഫേസ്ബുക് പേജും പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്തിരുന്നു. പക്ഷെ തീർത്തും നിശബ്ദമായ ഒരു അക്കൗണ്ട് ആണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ നിലനിർത്തിയിരുന്നത് (തുടർന്ന് വായിക്കുക)
മാളൂട്ടി എന്നാണ് വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിലെ പേര്. ഇതിൽ നിന്നും വിസ്മയ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സൂര്യ ജെ. മേനോനെ ഫോളോ ചെയ്തിരുന്നു. 'അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല' എന്നാണ് സൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അത് തന്റെ മനസ്സിനെ എത്രത്തോളം സ്പർശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികൾ