മൂവാറ്റുപുഴ ടൗൺ യു.പി. സ്കൂളിൽ വർഷങ്ങളോളം പ്രധാനാധ്യാപകനായിരുന്നു സൂര്യയുടെ മുത്തശ്ശൻ. വല്യസാർ എന്നാണ് ശിഷ്യർ ഇദ്ദേഹത്തെ ഓർക്കുക. പ്രൈമറി സ്കൂൾ അധ്യാപകനായി ശമ്പളം പോലും വാങ്ങാതെയാണ് അദ്ദേഹം അധ്യാപന വൃത്തിയിൽ പ്രവേശിച്ചത്. പ്രധാനാധ്യാപകനാവാൻ ടി.ടി.സി. നിര്ബന്ധമെന്നായപ്പോൾ 41-ാം വയസ്സിൽ അതും പൂർത്തിയാക്കി