എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സൂര്യ സൈബർ ഇടത്തിൽ അതിരൂക്ഷമായ വ്യക്തിഹത്യ നേരിട്ടിരുന്നു. തുടക്കത്തിൽ പകച്ചുവെങ്കിലും, പിന്നീട് സൂര്യ അതു കയ്യടക്കത്തോട് കൂടി കൈകാര്യം ചെയ്യാൻ പഠിച്ചു. തന്റെ മരണം കാണാനാണോ ഇവർ കാത്തിരിക്കുന്നത് എന്ന് ചോദിക്കേണ്ട ഒരു അവസ്ഥയിലൂടെ സൂര്യ കടന്നു പോയിരുന്നു. എന്നാൽ ഇനിയും അതൊന്നും അവസാനിപ്പിക്കാത്തവർക്ക് സൂര്യ പുതിയ മറുപടി തന്നിരിക്കുകയാണ് (തുടർന്ന് വായിക്കുക)
അണിഞ്ഞൊരുങ്ങിയാൽ ഐശ്വര്യ റായിയുടെ സമാനതകൾ ഉള്ളതുകൊണ്ടും സൂര്യ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഘട്ടത്തിൽ സൈബർ വ്യക്തിഹത്യ നടന്ന സാഹചര്യത്തിൽ സൂര്യ ഏതാനും ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ഇടവേളയെടുത്തിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ താൻ ആക്രമണം നേരിട്ടു എന്നും സൂര്യ അന്ന് പറഞ്ഞിരുന്നു. പക്ഷെ ഇനി അത്തരം സ്വഭാവവുമായി വന്നാൽ സൂര്യക്ക് അവരോടു പറയാൻ ഉള്ള കാര്യം കേൾക്കുക