ചെന്നൈയിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വച്ച മലയാളം ബിഗ് ബോസ് സീസൺ 3യുടെ വിജയിയെ പ്രഖ്യാപിക്കും എന്ന് അണിയറക്കാർ. പരിപാടിയുടെ സെറ്റിൽ ഉദ്യോഗസ്ഥരെത്തി മുദ്രവയ്ക്കുകയായിരുന്നു. മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് തുടങ്ങിയവരാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൗസിൽ ശേഷിച്ച മത്സരാർത്ഥികൾ
മോഹൻലാൽ അവതാരകനായ ബിഗ് ബോസ് രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് നിർത്തി വച്ചിരുന്നു. അന്ന് വിജയിയെ പ്രഖ്യാപിച്ചില്ല. ഇക്കുറി മത്സരാർത്ഥികളെല്ലാപേരും നാട്ടിലേക്കു മടങ്ങി എന്നാണ് വിവരം. ബിഗ് ബോസ് വിജയി ഉണ്ടാവില്ല എന്ന് വാർത്ത പരക്കുന്നതിനിടയിലാണ് ഔദ്യോഗിക വിശദീകരണം. ബിഗ് ബോസ് വിജയി ഉണ്ടാവും. അവരെ തിരഞ്ഞെടുക്കുക പ്രേക്ഷകരാവും. അതിനുള്ള മാർഗം ഇനിപ്പറയുംപോലെയാണ് (തുടർന്ന് വായിക്കുക)
'നിരോധനമുണ്ടായിട്ടും ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനാൽ, പകർച്ചവ്യാധി സമയത്ത് ചിത്രീകരണം നിരോധിച്ച സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ അവിടം ഒഴിപ്പിച്ച് മുദ്രവയ്ക്കുകയായിരുന്നു' എന്നാണ് ആർ ഡി ഒ പ്രീതി പാർകവി പറഞ്ഞത്. തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് സെറ്റിൽ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത്
കോവിഡ് ബാധിച്ചവർ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോർട്ട്. ഇവർ മത്സരാർത്ഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയിൽ നിന്നും എലിമിനേറ്റ് ആയവർ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു