ബിഗ് ബോസ് താരത്തിന്റെ അനുജനാണിത്; ഇപ്പോൾ കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന ഡോക്ടർ
Bigg Boss star's brother is a Covid frontline warrior | ചേട്ടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിഗ് ബോസ് താരമാണെങ്കിൽ ഡോക്ടറായ അനുജനും ജനപ്രിയനായി മാറുകയാണ്
ചേട്ടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിഗ് ബോസ് താരമാണെങ്കിൽ ഡോക്ടറായ അനുജനും ജനപ്രിയനായി മാറുകയാണ്. കോവിഡ് പോരാട്ടത്തിൽ രോഗികളെ ശുശ്രൂഷിക്കുന്ന ആളാണ് ഈ അനുജൻ
2/ 6
ബിഗ് ബോസ് സീസൺ 3 ഫസ്റ്റ് റണ്ണർ അപ്പ് ആയ അസിം റിയാസാണ് അനുജനെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. പി.പി.ഇ.കിറ്റ് ധരിച്ച് സേവനമനുഷ്ടിക്കുന്ന അസിമിന്റെ അനുജൻ ഉമറിന്റെ ചിത്രമാണ് ഇത്
3/ 6
സിദ്ധാർഥ് ശുക്ലയായിരുന്നു ബിഗ് ബോസ് വിജയി എങ്കിലും അസിം ഏവർക്കും പ്രിയങ്കരനായിരുന്നു. ബിഗ് ബോസിന് ശേഷം ജാക്കലിൻ ഫെർണാണ്ടസിനൊപ്പം അസിം ഒരു മ്യൂസിക് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
4/ 6
അസിമിനെ പോലെ തന്നെ ഉമറിനും വൻ ആരാധകവൃന്ദം ഉണ്ട്
5/ 6
അസിം-ഹിമാൻഷി ഖുറാന പ്രണയം ഷോയുടെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു. സ്പെഷ്യൽ എപ്പിസോഡിനായി ഹിമാൻഷി ഷോയിൽ വീണ്ടും എത്തിയപ്പോൾ വിവാഹം കഴിക്കാനുള്ള ആഗ്രഹം അസിം പറഞ്ഞിരുന്നു
6/ 6
ലോക്ക്ഡൗണിന് ശേഷം അസീമും ഹിമാൻഷിയും 'നാച്ച് ബാലിയെ' റിയാലിറ്റി ഷോയിൽ പങ്കെടുക്കും എന്ന് വാർത്ത വന്നിരുന്നു. അതേപ്പറ്റി ചർച്ച നടക്കുന്നു, ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും ഹിമാൻഷി പറഞ്ഞു