കഴിഞ്ഞ ദിവസമാണ് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും (Mahesh Babu) ഭാര്യയും നടിയുമായ നമ്രത ശിരോദ്കറും ബിൽഗേറ്റ്സുമായി കൂടിക്കാഴ്ച്ച നടത്തിയത്. ബിൽഗേറ്റ്സിനൊപ്പമുള്ള (Bill Gates)ചിത്രം മഹേഷ് ബാബു തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
2/ 7
മഹേഷ് ബാബു ചിത്രം പങ്കുവെച്ചതിനു പിന്നാലെ ആരാധകർ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായ ചിത്രങ്ങളിൽ ഒന്ന് ഇതായിരുന്നു. മഹേഷ് ബാബുവിന്റെ ട്വീറ്റ് ബിൽ ഗേറ്റ്സ് റീട്വീറ്റ് ചെയ്തതും ആരാധകരെ ആവേശത്തിലാക്കി.
3/ 7
മഹേഷ് ബാബുവിനേയും നമ്രതയേയും കണ്ടുമുട്ടിയതിൽ താനും സന്തോഷവാനാണെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ബിൽഗേറ്റ്സ് കുറിച്ചു.
4/ 7
ചുമ്മാ മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്കുവെക്കുക മാത്രമല്ല, ബിൽഗേറ്റ്സ് ചെയ്തത്. മറിച്ച് തെലുങ്കിലെ സൂപ്പർ താരത്തെ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫോളോ ചെയ്യുന്നുമുണ്ട് ബിൽഗേറ്റ്സ്.
5/ 7
പുതിയ ചിത്രം മേജറിന്റെ തിരക്കുകൾ കഴിഞ്ഞതിനു ശേഷമാണ് മഹേഷ് ബാബുവും നമ്രതയും മക്കള്‍ക്കൊപ്പം യുഎസ്സിലേക്ക് അവധിയാഘോഷിക്കാനായി പറന്നത്.
6/ 7
ന്യൂയോർക് സിറ്റിയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നമ്രതയും മഹേഷ് ബാബുവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
7/ 7
'സർക്കാരു വാരി പാട്ട' യാണ് മഹേഷ് ബാബുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കീർത്തി സുരേഷ് നായികയായ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായിരുന്നു.