രണ്ടു വർഷം മുമ്പുള്ള ചാനൽ അഭിമുഖത്തിൽ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ച നടി മഡോണ സെബാസ്റ്റിൻറെ പേരിൽ സോഷ്യൽ മീഡിയ ട്രോളുകളുടെ പ്രവാഹമായിരുന്നു. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും, ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു എന്നുമാണ് മഡോണ പറഞ്ഞത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും മഡോണയെ വിമർശിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇത്രയ്ക്കു ട്രോൾ ചെയ്യാനും വേണ്ടിയെന്തെന്നു ചോദിക്കുകയാണ് ബ്ലോഗർ ശ്രുതി രാജൻ പയ്യന്നൂർ. ശ്രുതി എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാവുകയാണ്. പോസ്റ്റ് ചുവടെ:
ഒരു ഇരുപത് വർഷങ്ങൾക്കിപ്പുറം ഒരാൾ അത്തരമൊരു അനുഭവം ഓർത്ത് പറയുമ്പോൾ അത് അയാൾക്ക് യഥാർത്ഥത്തിൽ അനുഭവിച്ച ഒരു കാര്യമായിട്ട് തന്നെയാണ് മനസ്സിൽ ഉണ്ടാവുക. അതിന്റെ ഇമേജസും മനസ്സിൽ തെളിഞ്ഞു വരും. ഫാൾസ് മെമ്മറി പല തരത്തിൽ, പല കാരണത്താൽ രൂപപ്പെടുന്ന ഒന്നാണ്. കുട്ടിക്കാലത്ത് കണ്ട എന്തെങ്കിലും ഫോട്ടോഗ്രാഫ്സ്, അച്ഛനോ അമ്മയോ പരാമർശിച്ച എന്തെങ്കിലും കാര്യം എന്നതിൽ നിന്നൊക്കെ അതിൽ ശെരിക്കും ജീവിച്ചതായുള്ള ഒരു മെമ്മറി ചെറുപ്പത്തിലേ ഫോം ചെയ്ത് അത് ഓരോ തവണ റീവിസിറ്റ് ചെയ്യുന്നതിലൂടെ ബ്രെയിനിൽ കൂടുതൽ കൂടുതൽ സ്റ്റാമ്പ് ചെയ്യപ്പെടുകയാണ്
സ്വാഭാവികമായും അതയാളുടെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഓർമ്മയായി നിലനിൽക്കുന്നു. ഒരു ഇരുപത്തഞ്ചു വയസ്സിൽ അയാൾ അത് ഓർമ്മയായി വളരെ ആത്മവിശ്വാസത്തോടെ നമ്മളോട് പറയുന്നുണ്ടെങ്കിൽ അതൊരിക്കലും കള്ളം പറയുകയോ ബോബി ചെമ്മണ്ണൂർ ലെവൽ തള്ള് തള്ളുകയോ അല്ല. അതയാൾക്ക് റിയൽ ആണ്. അതിലയാൾ ജീവിച്ചിട്ടുണ്ട് എന്ന നിലയ്ക്കാണ് നിലവിൽ അത് ബ്രെയിനിൽ സ്റ്റോർഡ് ആയി ഇരിക്കുന്നത്
നമ്മളിൽ പലരും ഇതുപോലുള്ള ഫാൾസ് മെമ്മറി കൊണ്ടു നടക്കുന്നവരായിരിക്കും. ഫാൾസ് മെമ്മറിയെ കുറിച്ച് വായിച്ചാൽ ഇതിനെപ്പറ്റി കൂടുതൽ അറിയാൻ കഴിയും. മഡോണ സെബാസ്റ്റ്യനെ വലിച്ച് കീറുന്ന പ്രമുഖ ടീച്ചറും (ദീപ നിശാന്ത്) അവരുടെ ഫാൻസും അറിയുന്നതിലേക്കായി കുറിക്കുന്നത്. എന്തൊരു നിലവാരമില്ലായ്മയാണ് അവർ ഈ കാണിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും മറ്റൊരാളുടെ കവിത സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ച അത്രയും മ്ലേച്ഛമായ കാര്യമൊന്നും മഡോണ ആ ചാനൽ ഇന്റർവ്യൂവിൽ ചെയ്തിട്ടില്ല. അവരുടെ കുട്ടിക്കാല അനുഭവത്തെ കുറിച്ച് വളരെ ആവേശത്തോടെ സംസാരിക്കുകയാണുണ്ടായത്