സീതാകല്യാണം സീരിയലിലെ കല്യാൺ എന്ന പേരിലാണ് നടൻ അനൂപ് കൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശേഷം ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ കയ്യടക്കമുള്ള മത്സരാർത്ഥിയായി അനൂപ് ശ്രദ്ധേയനായി. കഴിഞ്ഞ ദിവസമാണ് അനൂപ് കൃഷ്ണന്റെയും ഐശ്വര്യയുടെയും വിവാഹനിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേർക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്തു